ബ്രൂസ്ലീയുടെ ജീവിതകഥ സിനിമയാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രൂസ്ലീയുടെ ജീവിതകഥ സിനിമയാകുന്നു


മുംബൈ:  അസാധ്യമായ മെയ്വഴക്കത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ബ്രൂസ്ലീയുടെ ജീവിതകഥ സിനിമയാകുന്നു. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബ്രൂസ്ലീയുടെ മകള്‍ ഷാനോണ്‍ ലീയാണ്. ജീവിതത്തിലുടനീളം അവഗണനകള്‍ നേരിട്ട ബ്രൂസ്ലീ അതിനെയൊക്കെ അസാമാന്യകരുത്തോടെയാണ് നേരിട്ടത്. താരത്തിന്റെ ജീവിതം സിനിമയാകുന്നതോടെ അതെല്ലാം വീണ്ടും ചര്‍ച്ചയാകും.

ഇന്ത്യയുടെ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റു കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സച്ചിന്റെ ജീവചരിത്രസിനിമയ്ക്കുശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു ജീവചരിത്രസിനിമയുമായി സഹകരിക്കുകയാണ് ലിറ്റില്‍ ഡ്രാഗണിലൂടെ. ചിത്രത്തിന് ലിറ്റില്‍ ഡ്രാഗണ്‍ എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഹോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ സിനിമയുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1973 ല്‍ തന്റെ 33-ാം വയസിലാണ് മരണപ്പെടുന്നത്.