ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. നാട്ടിന്‍ പുറത്തെ ചില പുതിയതലമുറയുടെ കഥ നര്‍മവും പ്രണയവും ചേര്‍ത്ത് പറയുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ് വിജയന്‍ സംവിധാനം ചെയ്ത് നിര്‍മിയ്ക്കുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. 

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവാഗതനായ അഖില്‍ പ്രഭാകരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കന്നത്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഹരിഷ് കണാരന്‍, ദിനേശ് പണിക്കര്‍, വിഷ്ണു പ്രിയ, സുബി, ബിജുക്കുട്ടന്‍, ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.


LATEST NEWS