എന്ത് വില കൊടുത്തും കുഞ്ഞുങ്ങളെ സംരക്ഷിക്കണം; സണ്ണി ലിയോണ്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്ത് വില കൊടുത്തും കുഞ്ഞുങ്ങളെ സംരക്ഷിക്കണം; സണ്ണി ലിയോണ്‍

കശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ട വിഷയത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുമ്പോള്‍ വളര്‍ന്നു വരുന്ന സ്വന്തം പെണ്മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ് ഓരോ അമ്മയും. അതേ ആവലാതിയാണ് സണ്ണി ലിയോണ്‍ എന്ന അമ്മയും പങ്കുവയ്ക്കുന്നത്.

എന്ത് വിലകൊടുത്തും സ്വന്തം ജീവന്‍ വരെ പകരമായി നല്‍കിയും തന്റെ മകള്‍ നിഷയെ ഈ ലോകത്തെ പൈശാചികതയില്‍ നിന്നും സംരക്ഷിക്കുമെന്ന കുറിപ്പോടെയാണ് സണ്ണി മകളെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

“ഈ ലോകത്തിലെ എല്ലാ തിന്മകളില്‍ നിന്നും പൈശാചികതയില്‍ നിന്നും നിന്നെ സംരക്ഷിച്ചോളാമെന്ന് ഞാന്‍ എന്റെ ഹൃദയത്തിന്റെ ഓരോ അംശം കൊണ്ടും ആത്മാവ് കൊണ്ടും ശരീരം കൊണ്ടും വാഗ്ദാനം നല്‍കുന്നു. 

അതിനി നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ തന്നെ നല്‍കണമെങ്കില്‍ അങ്ങനെ. ഈ ലോകത്തിലെ ഒരോ കുഞ്ഞും തിന്മനിറഞ്ഞ മനുഷ്യരില്‍ നിന്നും സുരക്ഷിതത്വം അനുഭവിക്കണം. നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒന്നുകൂടി നമ്മളോട് ചേര്‍ത്തുവയ്ക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം”-സണ്ണി കുറിച്ചു.