സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. അമ്മ പ്രസിഡന്‍റ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തിൽ ചലച്ചിത്ര നിർമ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. രാവിലെ ഒമ്പതുമുതൽ എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മുഖ്യമന്ത്രിക്കൊപ്പം സംസ്കാരിക മന്ത്രി എ കെ ബാലനും പങ്കെടുക്കും.

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം. അതോടൊപ്പം മലയാള സിനിമാ താരങ്ങൾക്കിടയിൽ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ- ഡബ്ല്യൂസിസി  പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയാകും.

ഒപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വൻകിട കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതായും തിയോറ്റ‌ർ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.