ര​ണ്ടാ​മൂ​ഴം: എംടി 20 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം; വക്കീല്‍ നോട്ടീസുമായി വി എ ശ്രീകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ര​ണ്ടാ​മൂ​ഴം: എംടി 20 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം; വക്കീല്‍ നോട്ടീസുമായി വി എ ശ്രീകുമാര്‍

തിരുവനന്തപുരം: എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍​ക്കെ​തി​രേ സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ കോ​ട​തി​യി​ലേ​ക്ക്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​കു​മാ​ര്‍ എം​ടി​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. ര​ണ്ടാ​മൂ​ഴം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ടി​ക​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചെ​ന്നും ഈ ​ന​ഷ്ടം തി​ര​ക്ക​ഥാ​കൃ​ത്താ​യ എം​ടി നി​ക​ത്ത​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

1.25 കോടി രൂപ എം.ടിക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റില്‍ എം.ടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ട്. രണ്ടുകോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രൊജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്‌ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആ​ദ്യം ക​രാ​ര്‍ ലം​ഘി​ച്ച​ത് എം​ടി​യാ​ണെ​ന്നു സം​വി​ധാ​യ​ക​ന്‍ ആ​രോ​പി​ക്കു​ന്നു. ര​ണ്ടാ​മൂ​ഴം എ​ന്ന പ്രോ​ജ​ക്‌ട് ന​ട​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള കു​റേ ശ​ക്തി​ക​ളു​ടെ തെ​റ്റാ​യ പ്ര​ച​ര​ണ​ത്തി​ല്‍ എം​ടി വീ​ണു​പോ​യ​താ​ണ് ഈ ​പ്രോ​ജ​ക്‌ട് മു​ന്നോ​ട്ടു പോ​കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.


LATEST NEWS