നായക വേഷത്തില്‍ അപ്പാനി; കോണ്ടസ ടീസര്‍ കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നായക വേഷത്തില്‍ അപ്പാനി; കോണ്ടസ ടീസര്‍ കാണാം

അപ്പാനി ശരത് നായകനായ കോണ്ടസയുടെ ആദ്യ ടീസർ ദുൽഖർ സൽമാൻ ഇന്നു രാവിലെ പുറത്തിറക്കി. നവാഗതനായ സുദീപ് ഇ എസ്സാണ് സംവിധാന ചെയ്തിരിക്കുന്നത്.

സിനിൽ സൈനുദ്ദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രാജേഷ് ശർമ എന്നിവരാണ് മറ്റുതാരങ്ങൾ.സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്.പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമാണം.