ദിലീപിന് വിദേശത്തേക്ക്‌ പോകാന്‍ അനുമതി നല്‍കി കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിലീപിന് വിദേശത്തേക്ക്‌ പോകാന്‍ അനുമതി നല്‍കി കോടതി

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് അനുവാദം ചോദിച്ചത്.

യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വിചാരണയ്ക്ക് സ്പെഷ്യല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. യാത്രയ്ക്ക് മുന്‍പ് യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.


LATEST NEWS