ഇന്ത്യയിലെ അഞ്ചു സമ്പന്നരില്‍ ഉള്‍പ്പെടുന്ന ആദ്യ വനിതയായി ദീപിക പദുകോണ്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ അഞ്ചു സമ്പന്നരില്‍ ഉള്‍പ്പെടുന്ന ആദ്യ വനിതയായി ദീപിക പദുകോണ്‍

മുംബൈ: ഇന്ത്യ ഫോബ്‌സ് മാസിക പുറത്തുവിട്ട 100 സമ്പന്നരായ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ദീപിക പദുകോണ്‍. ഇതോടെ ഇന്ത്യയില്‍ ഈ സ്ഥാനത്തു വരുന്ന ആദ്യ വനിത എന്ന സ്ഥാനം അവര്‍ക്കു ലഭിച്ചു. സിനിമയുടെയും മറ്റു പരസ്യങ്ങളുടെ പ്രതിഭലവും ഒക്കെയായി 112.8 കോടിയാണ് ദീപികയുടെ ഒരു വര്‍ഷത്തെ വരുമാനം. ആദ്യ അഞ്ചു പേരില്‍ നാലാം സ്ഥാനമാണ് ദീപികയ്ക്ക്. 

ഫോബ്‌സ് മാസിക പുറത്തു വിട്ട പട്ടിക പ്രകാരം ആദ്യ 100 പേരില്‍ 18 വനിതകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 21 ആയിരുന്നു. ദീപികയെ കൂടാതെ ആലിയ ബട്ട്, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ്, പി വി സിന്ധു, സൈന നേവാള്‍ തുടങ്ങിയവരും ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വനിതകളാണ്.

സമ്പന്നരില്‍ സല്‍മാന്‍ ഖാനാണ് ഒന്നാമന്‍. 253.25 കോടിയാണ് സല്‍മാന്റെ ഒരു വര്‍ഷത്തെ ആസ്തി. അടുപ്പിച്ച 3 വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് സല്‍മാന്‍. 228.09 കോടിയുടെ ആസ്തിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്.