മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇനി ദീപികയുടെ മെഴുകു പ്രതിമയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇനി ദീപികയുടെ മെഴുകു പ്രതിമയും

ലണ്ടനിലെ മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ദീപിക തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തതും. ഭര്‍ത്താവ് രണ്‍വീര്‍ സിംഗും, അച്ഛന്‍ പ്രകാശ് പദുക്കോണും അമ്മ ഉജ്ജ്വല പദുക്കോണും ദീപികയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ദീപികയെ കൂടാതെ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ മെഴുക് പ്രതിമ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.


LATEST NEWS