ആസിഡ് ആക്രമണത്തിൽ ഇരയായ ലക്ഷ്‌മിയായി ആരാധകർക്ക് മുന്നിൽ ദീപിക പദുക്കോൺ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആസിഡ് ആക്രമണത്തിൽ ഇരയായ ലക്ഷ്‌മിയായി ആരാധകർക്ക് മുന്നിൽ ദീപിക പദുക്കോൺ എത്തുന്നു

ആസിഡ് ആക്രമണത്തെ അതിജിവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിൽ  ദീപിക പദുക്കോൺ എത്തുന്നു . സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത 'പദ്മാവതിന്‌' ശേഷം ദീപിക പദുകോണിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.മേഘന ഗുല്‍സാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിലും ദീപിക പങ്കുവഹിക്കുന്നുണ്ട്.
ഡൽഹിയിൽ ജനിച്ച ലക്ഷ്മി പതിനഞ്ചാം വയസ്സിലാണ്  ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്.നിരവധി ശസ്ത്രക്രിയകള്‍ക്ക് ഇവര്‍ വിധേയയായി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവര്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ചു. നിരവധി ബോധവത്കരണ പരിപാടികളും കാമ്പെയിനുകളും ലക്ഷ്മി നടത്തി. 2014ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

'ചിത്രത്തെ കുറിച്ച് കേട്ടപ്പോള്‍ അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇത് വെറും അതിക്രമത്തിന്റെ കഥയല്ല. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയാണ്. വ്യക്തിപരമായി അതെന്നില്‍ വളരെ ആഘാതം സൃഷ്ടിച്ചു. കൂടുതലായി ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ്  ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കാം എന്ന തീരുമാനം എടുത്തത്' ദീപിക പറയുന്നു.
 സംവിധായിക മേഘന ഗുല്‍സാറിനും ചിത്രത്തില്‍ ലക്ഷ്മിയാവാന്‍ അനുയോജ്യ ദീപിക തന്നെയാണെന്നാണ് അഭിപ്രായം .


LATEST NEWS