‘ചപാക്കി’ല്‍ അ​ഭി​ഭാ​ഷ​ക​യുടെ പേര് കൂടി കാണിക്കണമെന്ന് ഡല്‍ഹി ഹൈകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ‘ചപാക്കി’ല്‍ അ​ഭി​ഭാ​ഷ​ക​യുടെ പേര് കൂടി കാണിക്കണമെന്ന് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ആ​സി​ഡ്​ ആ​ക്ര​മ​ണ​െ​ത്ത അ​തി​ജീ​വി​ച്ച ല​ക്ഷ്​​മി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്​ പ​ങ്കു​ വ​ഹി​ച്ച​​ അ​ഭി​ഭാ​ഷ​ക​യാ​യ അ​പ​ര്‍​ണ ഭ​ട്ടിന്‍റെ പേര് കൂടി ദീ​പി​ക പ​ദു​കോണ്‍ ചിത്രം ച​പാ​ക്കി​ല്‍​ ചേര്‍ക്കണമെന്ന് ഡല്‍ഹി ഹൈകോടതി. ജനുവരി 15നകം ചിത്രത്തില്‍ ഇക്കാര്യം ഉള്‍പെടുത്തണമെന്നും ഹൈ​കോ​ട​തി ജ​ഡ്​​ജി പ്ര​തി​ഭ എം. ​സി​ങ്​ നിര്‍ദേശിച്ചു.

അ​പ​ര്‍​ണയാണ്, ല​ക്ഷ്​​മി​യു​ടെ ജീ​വി​ത​ക​ഥ അ​ന്വേ​ഷി​ച്ചെ​ത്തി​യ സി​നി​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ എല്ലാ കാര്യവും വിശദീകരിച്ചത്. അതിനാല്‍ തന്നെ ചിത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും കോടതി ചോദിച്ചിരുന്നു.

'ഈ സിനിമ പ്രദര്‍ശിപ്പിക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അപര്‍ണ ഭട്ടിന്റെ പോരാട്ടം തുടരുകയാണ്' എന്ന് സിനിമയില്‍ എഴുതിക്കാണിക്കാന്‍ നേരത്തെ കീഴ്ക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഫോക്സ്റ്റാര്‍ സ്റ്റുഡിയോ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


LATEST NEWS