വ്യത്യസ്ത രൂപമാറ്റത്തോടെ ചാക്കോച്ചന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യത്യസ്ത രൂപമാറ്റത്തോടെ ചാക്കോച്ചന്‍


കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ' വര്‍ണ്യത്തില്‍ ആശങ്ക'യുടെ ട്രെയ്‌ലര്‍ എത്തി. വ്യത്യസ്തമായ മാറ്റത്തോടെയാണ് ചാക്കോച്ചന്‍ ഈ സിനിമയില്‍ എത്തിയിരിക്കുന്നത്. കൗട്ട ശിവന്‍ എന്ന  കഥാപാത്രമാണ് ചാക്കോച്ചന്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ ഗോപാല്‍ജി തിരക്കഥ ഒരുക്കിയ  ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍ എന്നിങ്ങനെ നീണ്ട നിര തന്നെ അണി നിരക്കുന്നു. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
 


LATEST NEWS