അനിശ്ചിതത്വത്തിനൊടുവിൽ ദിലീപ് ചിത്രം രാമലീല റിലീസിന്;  28 ന് തിയറ്ററുകളിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനിശ്ചിതത്വത്തിനൊടുവിൽ ദിലീപ് ചിത്രം രാമലീല റിലീസിന്;  28 ന് തിയറ്ററുകളിൽ

ദിലീപ് നായകനായ രാമലീലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ല എന്നതിനാലാണ് ചിത്രം ഈമാസംതന്നെ റിലീസ് ചെയ്യാനുള്ള തീരുമാനം. 

ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം ഈ മാസം 28  ന് തീയേറ്ററുകളിലെത്തും.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. 

പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി അരങ്ങേറുന്ന വിവാദങ്ങള്‍ ദിലീപിനോടൊപ്പം രാമലീലയേയും ലക്ഷ്യം വെച്ചാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അഭിപ്രായപ്പെട്ടിരുന്നു. ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.


LATEST NEWS