ഒരുനാണവുമില്ലാതെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചു ; സംവിധായകനെതിരെ ദിവ്യ ഉണ്ണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരുനാണവുമില്ലാതെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചു ; സംവിധായകനെതിരെ ദിവ്യ ഉണ്ണി

അവാര്‍ഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ ഉണ്ണി. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണ് രംഗത്ത് വന്നിരിക്കുന്നത്.

രാത്രി ഒന്‍പത് മണിക്ക് തന്നോട് മുറിയിലേയ്ക്ക് വരാനാണ് സംവിധായകന്‍ പറഞ്ഞതെന്ന് നടി പറയുന്നു. മുറിയിലെത്തിയപ്പോള്‍ അയാളുടെ മട്ടുമാറിയെന്നും തന്നോട് കിടക്ക പങ്കിടാന്‍ ആവ്യപ്പെട്ടുവെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറയുന്നു.  സംവിധായകര്‍ അവസരങ്ങള്‍ക്കായി നടികളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന കാര്യത്തെക്കുറിച്ച് കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'

സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.