ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്: മകൾ പാർവതി ഷോൺ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്: മകൾ പാർവതി ഷോൺ

 നടന്‍ ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മകൾ പാർവതി ഷോൺ. 

ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്. അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിക്കാം. അദ്ദേഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സമൂഹ മാധ്യമങ്ങളിൽ ഉള്ളവരെന്നും പാർവതി വിമർശിച്ചു.

കലാകാരന്മാർ എന്നാല്‍ എല്ലാവര്‍ക്കും പന്താടാനുള്ള ഒരു വ്യക്തിത്വമല്ലെന്ന കാര്യം മനസിലാക്കണം. അവർക്കുമുണ്ട് വികാരങ്ങൾ. ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനും സംസാരിക്കാനും കഴിയും. ആളുകളെ തിരിച്ചറിയുന്നുമുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്‍റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം. 

ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. അദ്ദേഹം എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ. എത്രയേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മാക്സിമം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പാർവതി ഫേസ്ബുക്കിലിട്ട വീഡിയോയില്‍ പറയുന്നു.