ദുല്‍ക്കര്‍ സല്‍മാന്‍- അമല്‍ നീരദ് ടീം ആദ്യമായി ഒരുമിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുല്‍ക്കര്‍ സല്‍മാന്‍- അമല്‍ നീരദ് ടീം ആദ്യമായി ഒരുമിക്കുന്നു

ദുല്‍ക്കര്‍ സല്‍മാന്‍- അമല്‍ നീരദ് ടീം ആദ്യമായി ഒരുമിക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം മേഖലകളില്‍ തുടങ്ങിയ ഷൂട്ട് മെക്‌സിക്കോയിലായിരുന്നു അവസാനിച്ചത്. ടെക്‌സസ് ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും.

ഒരു സംഭവകഥയുടെ ഓര്‍മപ്പെടുത്തലാണ് ചിത്രം. പാലാ രാമപുരം സ്വദേശിയായ അജി മാത്യുവിനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരനായ പാലാക്കാരന്റെ കഥയാണു സിനിമയെന്നാണ് സൂചന.  

പൃഥ്വിരാജ് നായകനായ പാവാടയുടെ കഥയെഴുതി ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്‍റെ തിരക്കഥ. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഗോപി സുന്ദറാണു സംഗീതം. രണദിവെയാണു ക്യാമറാമന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്.