ദുല്‍ഖർ നായകനാകുന്ന ബോളിവുഡ് ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുല്‍ഖർ നായകനാകുന്ന ബോളിവുഡ് ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. റോണി സ്‌ക്രൂവാലയുടെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.