ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈന്‍


ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പ് എബ്രിഡ് ഷൈന്‍. തന്റെ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ഹൃദയത്തില്‍തൊട്ട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എബ്രിഡ് ഷൈനിന്റെ വാക്കുകള്‍:

ഇന്നലെ ആലുവയില്‍ നടന്ന സംഭവത്തില്‍ എന്റെ വികാരം എന്റെ വിവേകത്തേക്കാള്‍ മുകളില്‍ പോകുകയും ക്ഷുഭിതനാകുകയും ചെയ്തു. അങ്ങനെയായിരുന്നില്ല ഞാന്‍ പെരുമാറേണ്ടിയിരുന്നത്. അതൊരു നല്ല മാതൃകയല്ല.
ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ ആ പെരുമാറ്റം വേദനിപ്പിച്ചുണ്ടെങ്കില്‍ ഹൃദയത്തില്‍ത്തൊട്ട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ വികാരം വിവേകത്തിന് മുകളില്‍ പോകുമ്പോഴാണ് ചെറിയ കാര്യങ്ങള്‍ വലിയ കലാപങ്ങളായി മാറുന്നത്. അതെനിക്ക് അറിയാമായിരുന്നിട്ട് പോലും എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതില്‍ ഖേദിക്കുന്നു.


LATEST NEWS