പ്രശസ്ത മദ്ദള കലാകാരൻ എടപ്പാൾ അപ്പുണ്ണി അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശസ്ത മദ്ദള കലാകാരൻ എടപ്പാൾ അപ്പുണ്ണി അന്തരിച്ചു

മുതിർന്ന മദ്ദള കലാകാരനായ എടപ്പാൾ അപ്പുണ്ണി അന്തരിച്ചു. കുന്നംകുളത്തു മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം. 

തിരുവനന്തപുരം ദൂരദർശനിലെ ആദ്യത്തെ മദ്ദള വായന അപ്പുണ്ണിയുടേതായിരുന്നു. 1961 മുതൽ കോഴിക്കോട് ആകാശവാണിയിൽ കലാകാരനായിരുന്നു. പിതാവ് തൃത്താല തേറമ്പത്ത് രാമൻനായരുടെ ശിക്ഷണത്തിൽ കടവല്ലൂർ ശ്രീരാമസ്വമി ക്ഷേത്രത്തിൽ ഇരുപത്തൊന്നാം വയസ്സിലാണ് തകിൽവാദ്യത്തിൽ അരങ്ങേറ്റം കുറിച്ചത്.

കേരള സംഗീത നാടക അക്കാദമി അവാർഡ്, പി.കെ. രാമകൃഷ്‌ണൻ അക്കാദമി അവാർഡ്, കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്‌കാരം, പൂമുള്ളി ആറാം തമ്പുരാൻ സ്‌മാരക സുവർണ പുരസ്‌കാരം, ഗുരുവായൂർ ഭജനസംഘം അയ്യപ്പ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.