കാര്‍ബണില്‍ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും  ഒന്നിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്‍ബണില്‍ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും  ഒന്നിക്കുന്നു

കാട് പശ്ചാത്തലമാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്നു. കാര്‍ബണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സസ്പന്‍സ് ത്രില്ലറായിരിക്കും.

ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സിബി തോട്ടപ്പുറം നിര്‍മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബോളിവുഡിലെ മലയാളി സാന്നിധ്യം കെ യു മോഹന്‍ ആണ്. വിശാല്‍ ഭരദ്വാജാണ് സംഗീതം. തിയേറ്ററുകള്‍ നിറഞ്ഞോടുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. തോപ്പില്‍ ജോപ്പനാണ് മംമ്തയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.