ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈയാഴ്ച തുടങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈയാഴ്ച തുടങ്ങുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബൈ ഷെഡ്യൂള്‍ ഈയാഴ്ച ആരംഭിക്കും. 16 മുതലാണ് ദുബൈ ചിത്രീകരണം. ‘മായാനദി’യിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാഗമണ്ണിലായിരുന്നു. ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം ഫഹദും അമല്‍ നിരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട് .

ചിത്രത്തില്‍ സഹനിര്‍മ്മാതാവായി എത്തുന്നത് നസ്രിയ നസിം ആണ് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ് ഛായാഗ്രഹണം. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നത്.


അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സി’ന്റെ അവസാന ഷെഡ്യൂള്‍, നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്നിവയാണ് അമല്‍ നീരദ് ചിത്രത്തിന് ശേഷം ഫഹദിന് പൂര്‍ത്തീകരിക്കാനുള്ളത്. അമല്‍ നീരദാണ് ട്രാന്‍സിന്റെ ഛായാഗ്രാഹകന്‍.


LATEST NEWS