അമൽ നീരദ് ടച്ചിൽ വരത്തൻ ഒരുങ്ങുന്നു; ട്രെയിലർ കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമൽ നീരദ് ടച്ചിൽ വരത്തൻ ഒരുങ്ങുന്നു; ട്രെയിലർ കാണാം

ഇയ്യോബിന്‍റെ പുസ്കത്തിന് ശേഷം ഫഹദിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ആകാംക്ഷയുടെ മുന്നിൽ പ്രേക്ഷകരെ പിടിച്ച് കെട്ടുന്നതാണ് ട്രെയിലർ. മായാനദിയിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത ഐശ്വര്യ ലക്ഷ്മിയാണ് വരത്തനിലെ നായിക.

ഫഹദ് ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഫഹദ് ഫാസിലിന്‍റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും അമല്‍ നീരദിന്‍റെ എഎന്‍പിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

പറവയിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുമ്പോള്‍ വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.