തകര്‍പ്പന്‍ മേക്ക് ഓവറില്‍ ഫഹദ് ഫാസില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തകര്‍പ്പന്‍ മേക്ക് ഓവറില്‍ ഫഹദ് ഫാസില്‍

സിനിമയില്‍ മാത്രം തിളങ്ങിനിന്നിരുന്ന ഫഹദ് ഇപ്പോള്‍ പരസ്യ ചിത്രങ്ങളിലും . മില്‍മയുടെ പരസ്യം കുറഞ്ഞ ദിവസം കൊണ്ട് തന്നെ വൈറലായി. ഏറ്റൊവുമൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, സണ്‍ഫ്‌ളവര്‍ ഓയില്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവര്‍ നടത്തിയ ഫഹദ് ഫാസിലിന്റെ വീഡിയോയാണ്.  കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഫഹദ് അതേ പ്രയത്‌നം തന്നെയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും എടുക്കുന്നത് എന്നു തെളിയിക്കുന്നതാണ് പുതിയ വീഡിയോ.

ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ പരസ്യത്തിന്റെ മെയ്ക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. പുതിയ പരസ്യ ചിത്രത്തില്‍ പൊണ്ണത്തടിയനായാണ് ഫഹദ് എത്തുന്നത്. 41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദിനും മറ്റുള്ളവര്‍ക്കും വേണ്ടിവരുന്നത്.


LATEST NEWS