ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്നു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്നു. വർക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ദിലീഷ് പോത്തൻ പുറത്തുവിട്ടു. തങ്കം എന്ന് ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്.

ഫഹദിനും ജോജു ജോര്‍ജിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. ക്രൈം ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ദിലീഷ് പോത്തന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ..

ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് തങ്കം. ഫഹദ്‌ ഫാസിൽ ആൻഡ്‌ ഫ്രണ്ട്സുമായി ചേർന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത്‌.

തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അണിയറക്കാർ നിങ്ങൾക്ക്‌ മുൻ പരിചയമുള്ളവർ തന്നെ. അടുത്ത വർഷം ചിത്രം റിലീസിനെത്തും.

സ്നേഹം, നന്ദി


LATEST NEWS