സിനിമ മേഖലയിലെ ചുരുക്കം ചില അച്ഛനും മക്കളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമ മേഖലയിലെ ചുരുക്കം ചില അച്ഛനും മക്കളും

രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലുമുണ്ട് അച്ഛന് പിന്നാലെ മക്കള്‍. പിതാക്കളുടെ സ്മരണയുണര്‍ത്തി യുവാക്കളായ പുതുമുഖങ്ങളും രംഗത്ത് വിന്നിടുണ്ട്.

സംവിധായകന്‍ ഫാസിലിന്റ മകന്‍ ഫഹാദ്

ഫാസിലിന്റെ മകന്‍ ഫഹദ് അച്ഛന്റെ സിനിമയില്‍ തന്നെയാണ് നായകനാവുത്. പേരില്ലാത്ത ഈ ചിത്രത്തിലെ നായകനെ തിരഞ്ഞുവരികയായിരന്നു ഫാസില്‍ തന്റെ കഥാപാത്രത്തിന് പറ്റിയ മുഖം തന്റെ വീട്ടില്‍ തന്നെ കണ്ടെത്തുകയായിരുന്നു.

നടന്‍ സുകുമാരന്റ മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ്,

സുകുമാരന്റെ മകന്‍ പൃഥ്വിരാജ് രഞ്ജിത്തിന്റെ നന്ദനത്തില്‍ നായകവേഷമണിയുകയാണ്. ഇന്ദ്രജിത്ത് വില്ലന്‍ വേഷത്തിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുത്. വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലും ലാല്‍ ജോസിന്റെ മീശ മാധവനിലും ഇന്ദ്രജിത്ത് വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സംവിധായകന്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ്, 

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തില്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ആണ് നായകരില്‍ ഒരാള്‍. ജയരാജിന്റെ കണ്ണകി എന്ന ചിത്രത്തിനു വേണ്ടി സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

തിലകന്റെ മകന്‍ ഷമ്മി തിലകന്‍

പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഷമ്മി തിലകന്‍.മലയാളചലച്ചിത്രനടനും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകന്‍.
1986ല്‍ പുറത്തിറങ്ങിയ ഇരകള്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. 

ജയറാമിന്റെ മകന്‍ കാളിദാസന്‍

ചെണ്ട വിദ്വാന്‍ ആയ ജയറാമിന്റെ മകന്‍ കാളിദാസന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസന്‍ മികച്ച അഭിനയം കാഴ്ചവച്ചു. 

മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍

മലയാള ചലച്ചിത്രനടനായ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. 2012-ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്

നടന്‍ മോഹന്‍ലാലിന്റെ മകനാണ് പ്രണവ്. മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹന്‍ലാല്‍. 2002-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ശ്രീനിവാസന്റെ മകളായ വീനിത് ശ്രീനിവാസന്‍,ദ്യാന്‍ ശ്രീനിവാസന്‍

ചലച്ചിത്രനടന്‍ ശ്രീനിവാസന്റെ മകനാണ് വീനിത് ശ്രീനിവാസന്‍.മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍. 
2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 
 വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.


 


LATEST NEWS