‘കൈരളി’ എന്ന കപ്പലിന്റെ കഥ സിനിമയാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘കൈരളി’ എന്ന കപ്പലിന്റെ കഥ സിനിമയാകുന്നു

കേരളത്തിനും സ്വന്തമായുണ്ടായിരുന്ന 'കൈരളി' എന്ന കപ്പലിന്റെ കഥ സിനിമയാകുന്നു. മികച്ച  ഛായാഗ്രഹകന്‍  ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനും കൈരളി എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന  ചിത്രത്തിന് സിദ്ധാര്‍ത്ഥ ശിവയാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. കൈരളി കപ്പല്‍ സഞ്ചരിച്ച സമയത്തുള്ള സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.  പോളി ജൂനിയര്‍ പിക്‌ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്‌സും ചേര്‍ന്ന് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷന്‍ കേരളം, ഗോവ, ഡല്‍ഹി, ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയവയാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.