ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്.

ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. 1997 ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

1950ല അഭിനയം തുടങ്ങി. എന്നാൽ 1972 ൽ പുറത്തിറങ്ങിയ ഡെലിവറൻസ്​ ആണ്​ നടനെ പ്രശ്​സിയുടെ കൊടുമുടിയിലെത്തിച്ചത്​. മൂന്ന്​ ഒാസ്​കൻ നോമിനേഷനുകളാണ്​ ആ ചിത്രത്തിന്​ ലഭിച്ചത്​.

1977ൽ പുറത്തിറങ്ങിയ സ്​മോക്കി ആർഡ്​ ബാൻഡിഡ്​ ഹോളിവുഡിന്​ ഏറ്റവും വലിയ ബോക്​സ്​ ​ഒാഫീസ്​ ഹിറ്റായിരുന്നു. ധൂർത്ത്​ മൂലം 1980കളാകുമ്പോഴേക്കും റൈനോൾട്​​സ്​ തകർന്നടിഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്​  1997ൽ ബൂഗി നൈറ്റ്​സിലൂടെ തിരിച്ചു വന്നു. ഇൗ ചിത്രത്തിലൂടെ റൈനോൾട്​​സിന്​ ഒാസ്​കർ നോമിനേഷനും ലഭിച്ചു. 

ദ ലോങ്ങെസ്​റ്റ്​ യാർഡ്​, സെമി ടഫ്​, സ്​റ്റാർട്ടിങ്ങ്​ ഒാവർ, ദ ബെസ്​റ്റ്​ ലിറ്റിൽ വേർഹൗസ്​ ഇൻ ടെക്​സാസ്​ എന്നീ സനിമകൾ റൈനോൾട്​സ്​​ അനശ്വരമാക്കിയ ചിത്രങ്ങളിൽ ചിലതാണ്. 


LATEST NEWS