ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടി സുന്ദരന്‍മാരില്‍  ഒന്നാം സ്ഥാനത്ത് ഹൃത്വിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടി സുന്ദരന്‍മാരില്‍  ഒന്നാം സ്ഥാനത്ത് ഹൃത്വിക്


ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ ഹോളിവുഡ് സൂപ്പര്‍താരങ്ങളെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സുന്ദരമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക്  ഒന്നാമതായത്.

റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്‌ഫ്രേ ഗാവോ തുടങ്ങിയവരെയാണ് ഹൃത്വിക് പിന്തള്ളിയത്. ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചാംസ്ഥാനത്താണ് സല്‍മാന്റെ സ്ഥാനം.

കഴിഞ്ഞവര്‍ഷം വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, പ്രശസ്ത മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ് അന്ന് ഹൃത്വിക് പിന്തള്ളിയത്.

ജനുവരി 10 ന് നാല്‍പത്തി നാലാം പിറന്നാള്‍ ആഘോഷിച്ച ഹൃത്വികിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിതെന്ന് ആരാധകര്‍ വിലയിരുത്തുന്നു.


LATEST NEWS