ഐസ്‌ക്രീം കിട്ടാതെ വട്ട് പിടിച്ച് ആമിര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഐസ്‌ക്രീം കിട്ടാതെ വട്ട് പിടിച്ച് ആമിര്‍

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്‌ക്രീം കിട്ടാതെ വട്ടുപിടിച്ച  ഖാന്റെ ദൃശ്യമാണ് ഇപ്പോള്‍ ട്രന്റായിയിരിക്കുന്നത്.

ബോളിവുഡിലെ വ്യത്യസ്തനായ ഖാന്‍ ഐസ്‌ക്രീമിന് വേണ്ടി പുലിവാലു പിടിക്കുന്നതാണ് ദൃശ്യം. തന്റെ സിനിമയുടെ പ്രമോഷനു വേണ്ടി തുര്‍ക്കിയില്‍ എത്തിയ ആമിറിനെ സ്ഥലത്തെ ഐസ്‌ക്രീം വില്‍പ്പനക്കാരനാണ് വട്ടുപിടിപ്പിച്ചത്.

കടക്കാരന്‍ നീട്ടിയ ഐസ്‌ക്രീം കൈക്കലാക്കാന്‍ കൈനീട്ടിയ താരം വിതരണക്കാരന്റെ കുസൃതിയില്‍ സാധനം കിട്ടാതെ കഷ്ടപ്പെടുന്നതാണ് കാഴ്ച. കടക്കാരന്റെ കുസൃതിയില്‍ ഐസ്‌ക്രീം കിട്ടാതെ വട്ട് പിടിക്കുന്ന ആമിറിന്‍ ദൃശ്യം ആരെയും ചിരിപ്പിക്കുന്നതാണ്.

ഐസ്‌ക്രീം വാങ്ങാനെത്തിയ ആമിര്‍ ഖാനെ വില്‍പ്പനക്കാരന്‍ ശരിക്കും ഒന്നു ഇരുത്തി. എന്നാല്‍ കച്ചവടക്കാരന്റെ തമാശ ആമിര്‍ ഖാന്‍ നന്നായി ആസ്വദിക്കുകയായിരുന്നു. ഐസ്‌ക്രീം കൈക്കലാക്കി അവസാനം കടക്കാരന് കയ്യും കൊടുത്താണ് താരം മടങ്ങിയത്. വീഡിയോ താരം തന്നെ ആരാധകര്‍ക്കായി ഫെയ്സ് ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.


LATEST NEWS