ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡെലിഗേറ്റ് ഫീസായ 2000 രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്ത് ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഉദ്‌ഘാടനം നിർവഹിച്ചു. 

ചടങ്ങില്‍  ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ല.

ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് മേള. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 14 തിയറ്ററുകളിലായി 150 ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചിലവുചുരുക്കി നടത്തുന്ന മേളയില്‍ രണ്ടായിരം രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷന്‍ കൗണ്ടറുകളിലൂടെ ഓരോ മേഖലയിലും അഞ്ഞൂറു പാസുകളാണ് വിതരണം ചെയ്യുക.