സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻ‍സിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻ‍സിന്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സിന്. ഡോ. ബിജു സംവിധാനം ചെയ്ത 'വെയില്‍മരങ്ങള്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്.

മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് 'ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ്' അവാര്‍ഡാണ് ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം.

പുരസ്‌കാരപ്രഖ്യാപനത്തിന്റെ വീഡിയോ സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രന്‍സിനു വേണ്ടി സംവിധായകന്‍ തന്നെയാണ് പുരസ്‌കാരം വേദിയില്‍ ഏറ്റുവാങ്ങിയത്.