വാരിയെല്ലിന് പരിക്കേറ്റിട്ടും ഷൂട്ടിങ്ങിന് കട്ട് പറയാതെ അമിതാഭ് ബച്ചന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാരിയെല്ലിന് പരിക്കേറ്റിട്ടും ഷൂട്ടിങ്ങിന് കട്ട് പറയാതെ അമിതാഭ് ബച്ചന്‍


ബോളിവുഡില്‍ ബച്ചനെന്നാല്‍ ബച്ചന്‍ മാത്രം. തന്റെ സിനിമകളോട് ബിഗ് ബി കാണിക്കുന്ന ആത്മാര്‍ഥത ഒരു വലിയ മാതൃകയാവുകയാണ് പുതിയ തലമുറയ്ക്ക്. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബച്ചന് പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റിട്ടും ബച്ചന്‍ ഷൂട്ടിങ്ങ് മുടക്കാതെ അഭിനയം തുടര്‍ന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായല്ല ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ല്‍ കൂലിയെന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേയ്ക്കും സിനിമയിലേയ്ക്കും തിരിച്ചുവന്നത്. ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത് മാള്‍ട്ടയിലാണ്.

 


LATEST NEWS