അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി : ജഗതി ശ്രീകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി : ജഗതി ശ്രീകുമാര്‍

മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ എറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഇപ്പോഴും ചില നടീനടന്മാര്‍ ഒന്നു പരുങ്ങും. അതുപോലെ ഒരു ചോദ്യം ഒരിക്കല്‍ നമ്മുടെ ജഗതി ശ്രീകുമാറും നേരിടുകയുണ്ടായി.
മോഹന്‍ലാലിന്റെയാണോ മമ്മൂട്ടിയുടെ ആണോ അഭിനയം എറ്റവും ഇഷ്ടമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു 'മോഹന്‍ലാല്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രണ്ടു പേരും ഇന്ത്യയിലെ മികച്ച നടന്മാര്‍ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് ലാലിനെയാണ് ഇഷ്ടമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'ലാല്‍ അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. ഞാന്‍ നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ട്.' എന്ന് പറഞ്ഞ ജഗതിയോട് ഇതു കേട്ട മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് രസകരമായ മറ്റൊരു ചോദ്യമായിരുന്നു. 'ഇത് കേട്ടാല്‍ മമ്മൂട്ടിക്ക് താങ്കളോട് നീരസം തോന്നില്ലേ' എന്നായിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിക്കുന്ന മറുപടി ആയിരുന്നു ജഗതി നല്‍കിയത്. 'അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി' എന്നായിരുന്നു ജഗതി പറഞ്ഞത്. വീരാളിപ്പട്ട്, പരദേശി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനു സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കുന്ന വേദിയില്‍ വെച്ചായിരുന്നു സംഭവം.