പഞ്ചവര്‍ണ തത്തയിലെ ജയറാമിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് രമേഷ് പിഷാരടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പഞ്ചവര്‍ണ തത്തയിലെ ജയറാമിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് രമേഷ് പിഷാരടി

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ തത്ത. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊട്ടയടിച്ച രൂപത്തിലാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നും ജയറാമിന്റെ പുതിയ ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണ തത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന പാട്ടുകള്‍ക്ക് ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


LATEST NEWS