ജോമോന്റെ സുവിശേഷങ്ങള്‍ , ഫുക്രി , എസ്ര, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ വെളളിയാഴ്ച റിലീസോ???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജോമോന്റെ സുവിശേഷങ്ങള്‍ , ഫുക്രി , എസ്ര, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ വെളളിയാഴ്ച റിലീസോ???

സിനിമാ സമരം മൂലം ജോമോന്റെ സുവിശേഷങ്ങള്‍ , ഫുക്രി , എസ്ര, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, കാംബോജി തുടങ്ങിയ സിനിമകള്‍ ക്രിസ്മസിന് പുറത്തിറക്കാന്‍ കഴിയാതെ പോയിരുന്നു.

പിന്നീട് പലവട്ടം തിയറ്റര്‍ ഉടമകളും സിനിമാ നിര്‍മാതാക്കളും വിതരണക്കാരും സിനിമാ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

ഇതിനിടയില്‍ മലയാള സിനിമകള്‍ റിലീസില്ലാത്തതിനാല്‍ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് കോടികള്‍ വാരി. ഇതില്‍ ആമിര്‍ഖാന്‍ നായകനായ ദംഗലാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയ സിനിമകളിലൊന്ന്.

 എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേര്‍സ് ഫെഡറേഷനിലേയും എക്‌സിബിറ്റേര്‍സ് അസോസിയേഷനിലേയും അംഗങ്ങള്‍ പുതിയ സംഘടന രൂപികരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനാണ് തീരുമാനം . വിജയ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും ഇതില്‍ ആദ്യം റിലീസ് ചെയ്യും.

അതേസമയം ജോമോന്റെ സുവിശേഷങ്ങള്‍ , ഫുക്രി , എസ്ര, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ ക്രിസ്മസിന് റിലീസ് ചെയ്യാന്‍ കഴിയാത്തത് മൂലം മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമാണ്‌ സംഭവിച്ചത്. അതുകൊണ്ട് ഈ സിനിമകള്‍ വെളളിയാഴ്ച തിയറ്ററില്‍ റിലീസ് ചെയ്യാനും പദ്ധതിയുണ്ട്.