കാല ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത യുവാവ് അറസ്റ്റിലായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാല ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത യുവാവ് അറസ്റ്റിലായി

സിംഗപ്പൂര്‍: രജനീകാന്ത് ചിത്രം കാല ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത യുവാവ് അറസ്റ്റില്‍. കാലയുടെ പൈറസി തടയാന്‍ വലിയ മുന്‍കരുതല്‍ എടുത്തിരുന്നതായി നടന്‍ വിശാല്‍ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് കാല വലിയ സിനിമയാണ്. രണ്ട് വര്‍ഷത്തിന് ശേഷം രജനി സാര്‍ തിരിച്ചുവരുന്നു. അതിനാല്‍ ചിത്രത്തിന്റെ പൈറസി തടയാന്‍ മുന്‍ കരുതല്‍ എടുത്തിരുന്നു.

നടന്‍ വിശാല്‍ കൃഷ്ണയുടെ ഇടപെടലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സിംഗപ്പൂരിലെ ഒരു മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്ന് ഒരാള്‍ ഫേസ്‍ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുന്നതായി അറിഞ്ഞു. 40 മിനിട്ടോളം ലൈവ് ചെയ്‍ത ശേഷമാണ് അറസ്റ്റ് ചെയ്‍തത്. 

എളുപ്പമുള്ള ജോലിയായിരുന്നില്ല അത്. ഇന്ത്യക്ക് പുറത്തുള്ള ഒരാളുടെ അറസ്റ്റ് ശ്രമകരമായിരുന്നു. സ്വന്തം ഫോണില്‍ സിനിമ റെക്കോര്‍ഡ് ചെയ്യുന്നത് കുറ്റമല്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഗുരുതരമായ കുറ്റമാണ് അതെന്നും വിശാല്‍ പറഞ്ഞു


LATEST NEWS