കല്യാണിയുടെ മനോഹര നൃത്തം തരംഗമാകുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്യാണിയുടെ മനോഹര നൃത്തം തരംഗമാകുന്നു 

പ്രിയദര്‍ശന്റെയും ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമ 'ഹലോ'യിലെ ആദ്യ പാട്ട് റിലീസായി. ഈ പാട്ടിലെ കല്യാണിയുടെ നൃത്തമാണ്് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും കല്യാണിയുമാണ് ഈ കല്യാണപ്പാട്ട് രംഗത്ത് എത്തുന്നത്. 'മെരിസേ മെരിസേ' എന്ന് തുടങ്ങുന്ന ഗാനം ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം ആളുകളാണ് കണ്ടത്. 
അനുപ് റൂബെന്‍സിന്റേതാണ് സംഗീതം.

വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ ലിസിയുടെ നൃത്തവും ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു.