അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന കമൽ ഹാസന്റെ ജീവിതം ഉൾക്കൊള്ളിച്ച വെബ്‌സൈറ്റിന് രൂപം നൽകിയിരിക്കുന്നു ആരാധകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന കമൽ ഹാസന്റെ ജീവിതം ഉൾക്കൊള്ളിച്ച വെബ്‌സൈറ്റിന് രൂപം നൽകിയിരിക്കുന്നു ആരാധകർ

അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. നടനായും സംവിധായകനായും നിർമാതാവായും ഗായകനായും രാഷ്ട്രീയ നേതാവായും അദ്ദേഹം തിളങ്ങി. കമൽ ഹാസന്റെ ജീവിതം ഉൾക്കൊള്ളിച്ച വെബ്‌സൈറ്റിന് രൂപം നൽകിയിരിക്കുകയാണ് ആരാധകർ. ക്ലിക്ക് ഇവന്റ്‌സ് ഇൻഫോ സലൂഷൻസ് തയ്യാറാക്കിയ സൈറ്റ് തമിഴ് താരം സൂര്യ ട്വിറ്ററിലൂടെ പ്രകാശനം ചെയ്തു.
 കമൽ ഹാസന്റെ സമ്പൂർണ ജീവിതം ഉൾക്കൊള്ളിച്ചുള്ളതാണ് വെബ്‌സൈറ്റ്. നടന്റെ അപൂർവ ഫോട്ടോ ഗ്രാഫുകൾ, വീഡിയോ, സിനിമാ ചരിത്രം, പോസ്റ്ററുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ   'https://ikamalhaasan.com'>ikamalhaasan.com വെബ്‌സൈറ്റ് ആരാധകരുടെ സ്‌നേഹസമ്മാനമാണ്


LATEST NEWS