കങ്കണ റണാവത്തിനെതിരെ  കേതന്‍ മേത്തയുടെ വക്കീല്‍ നോട്ടീസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കങ്കണ റണാവത്തിനെതിരെ  കേതന്‍ മേത്തയുടെ വക്കീല്‍ നോട്ടീസ്‌


ദില്ലി: തന്റെ സ്വപ്‌ന സിനിമയായ 'റാണി ഓഫ് ഝാന്‍സി ദി വാരിയര്‍ ക്വീനി'ന്റെ കഥ മോഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണ റണാവത്തിന് വക്കീല്‍ നോട്ടീസ്. സംവിധായകന്‍ കേതന്‍ മേത്തയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

 

കങ്കണ അഭിനയിക്കുന്ന 'മണികര്‍ണികദി ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിന് തന്റെ ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നാണ് കേതന്റെ ആരോപണം. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കമല്‍ ജെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയുടെ സ്‌ക്രീപ്റ്റ് കങ്കണയുമായി പങ്കുവെച്ചിരുന്നതായും സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നെന്നും  പിന്നീട്  കങ്കണ മറ്റൊരു നിര്‍മ്മാതാവുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും മേത്ത പറഞ്ഞു.ഇത് അധാര്‍മ്മികമാണെന്നുാണ് മേത്തയുടെ വാദം.  അതേസമയം, വിഷയത്തോട് പ്രതികരിക്കാന്‍ കങ്കണ തയ്യാറായിട്ടില്ല.
 


LATEST NEWS