കത്വ വിഷയത്തിൽ കടുത്ത പ്രതികരണവുമായി നടി വരലക്ഷ്മി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കത്വ വിഷയത്തിൽ കടുത്ത പ്രതികരണവുമായി നടി വരലക്ഷ്മി


കത്വ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി നടി വരലക്ഷ്മി. എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനങ്ങളും രോഷങ്ങളും തീര്‍ക്കുമ്പോര്‍ മാറ്റം കൊണ്ടുവരാം എന്ന ഉറച്ച പ്രതീക്ഷയോടെയാണ് വരലക്ഷ്മിയുടെ കുറിപ്പ്. ജെല്ലിക്കെട്ടും കാവേരിയും കണ്ണിറുക്കലുമൊക്കെ ട്രെന്‍ഡിങ് ആക്കിയ നമ്മുക്ക് ഈ ഒരാവശ്യത്തിനു വേണ്ടിയും ഉറപ്പായി നില്‍ക്കാന്‍ സാധിക്കുംമെന്ന് വാര്‍ത്താ കുറിപ്പില്‍ താരം പറഞ്ഞു.

‘രാഷ്ട്രീയക്കാരുടെയും ബലാത്സംഗക്കാരുടെയും ബാലപീഡകരുടെയും കയ്യില്‍ നിന്ന് നമ്മള്‍ ആവശ്യത്തിന് അനുഭവിച്ചു കഴിഞ്ഞു. ശരിയായിട്ടുള്ള ആവശ്യങ്ങള്‍ക്കായി എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ബലാത്സംഗം എന്നത് ഇനിയും നമ്മുക്ക് സഹിച്ചു കൊടുക്കാന്‍ പറ്റുന്ന ഒന്നല്ല.

വീടിന് പുറത്തിറങ്ങി വിപ്ലവം നടത്തണമെന്ന് പോലും ഞാന്‍ പറയുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ തന്നെ നമ്മുക്ക് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കും. ഭീരുക്കളാകരുത് ധൈര്യത്തോടെ എഴുന്നേല്‍ക്കു. ശിക്ഷ എന്ന പേടിയില്ലാതെ ഈ കാടത്തം അവസാനിക്കില്ല. ഇനിയും വൈകുന്നതിന് മുന്‍പ് നമ്മുക്ക് ഈ മാറ്റം കൊണ്ടുവരാം. എനിക്കു തന്നെ എട്ടു ലക്ഷം ഫോളോവേഴ്‌സുണ്ട്. നിങ്ങള്‍ വിചാരിച്ചാല്‍ തന്നെ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. മാധ്യമങ്ങളോടും ഞാനപേക്ഷിക്കുകയാണ് ഈ വിഷയം ഏറ്റെടുക്കാന്‍.’ വരലക്ഷ്മി പറഞ്ഞു.
 


LATEST NEWS