കാക്കിയുടുത്തു മുള വടി പിടിക്കാൻ മാത്രമല്ല, നല്ല ട്രോളന്മാരും ഉണ്ട് കേരള പോലീസിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാക്കിയുടുത്തു മുള വടി പിടിക്കാൻ മാത്രമല്ല, നല്ല ട്രോളന്മാരും ഉണ്ട് കേരള പോലീസിൽ 

ഫൈനും, വിരട്ടലും,കലിപ്പ് ലുക്കും കാണിച്ചു പേടിപ്പിക്കുന്ന കേരള പോലീസിന്റെ ഉള്ളിലെ ട്രോളന്മാരെ കണ്ടു പ്രമുഖ ട്രോൾ മേക്കർമാർ പോലും ഞെട്ടി കാണും. ശബരിമല  വിഷയത്തിൽ സജീവമായി സന്നിധാനത്ത് സാധാരണ ജനങ്ങൾക്ക് സ്വന്തം  ജീവൻ പോലും നോക്കാതെ  സുരക്ഷ ഒരുക്കുന്ന പോലീസിനെ ട്രോളി കൊണ്ട്  ചോദ്യങ്ങൾ ചോദിച്ചാൽ കേസൊന്നും എടുക്കില്ല. പകരം നല്ല തകർപ്പൻ ട്രോൾ മറുപടികളിലാവും ഉത്തരങ്ങൾ.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ശബരിമല വിഷയവുമായി  ബന്ധപ്പെട്ടിട്ട ട്രോളിൽ നിന്നാണ് തുടക്കം.

ട്രോളിനു പലരും മറുപടിയുമായി രംഗത്ത് എത്തിയപ്പോൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് കേരള പോലീസും മറുപടി കൊടുത്തത്.

ചോദ്യം ചോദിക്കുന്നവർക്ക്  കിട്ടുന്ന ലൈക്കിനും,റിയാക്ഷനെക്കാളും ഇരട്ടിക്ക് ഇരട്ടി ലൈക്കും കമെൻറ്റുമാണ് കേരള പോലീസിന് കിട്ടിയത്.

കല്ലേറാണെങ്കിൽ കല്ലേറ്,തമാശയാണെങ്കിൽ തമാശ തന്നെ തിരിച്ചും എന്ന നിലപാടിലാണ് കേരള പോലീസ്. എന്തായാലും പോലീസും ജനങ്ങളും തമ്മിൽ ഒരു സൗഹൃദം ഉണ്ടാക്കാൻ ഇതിനൊക്കെ കഴിഞ്ഞു.

 

എന്തായാലും സംഗതി പൊളിച്ചു. വായിക്കാനും പുതിയ ട്രോളുകൾ ഉണ്ടാക്കാനും ഒരുപാട് ഫേസ്ബുക്ക് ഉപയോക്താക്കൾ കേരള പോലീസിന്റെ പേജിൽ കയറുന്നുണ്ട്. തിരിച്ചു ഇരട്ടി വലുപ്പത്തിൽ കിട്ടുമെന്നു ഓർത്തു കൊണ്ട് ട്രോളന്മാർക്ക് ഇനി കേരള പോലീസിന് ട്രോൾ ഉണ്ടാക്കാം.

പോലീസ് എന്ന് കേട്ടാൽ മീശ മുറുക്കി വിരട്ടി അകറ്റി നിർത്തുന്നവർ മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാടിനുള്ളത്. ദൈവത്തെ പോലെ കാക്കുന്ന  ഹീറോകളുമാണ് കേരള പോലീസ്.  കേരളം  കണ്ട ഏറ്റവും വലിയ ദുരന്തമായി പ്രളയത്തിൽ ജനങ്ങളെ  നെഞ്ചോടു ചേർത്ത് പിടിക്കാനും, ഏതു അടിയന്തര അവസ്ഥയിലും ജനങ്ങളെ കാത്തു  സൂക്ഷിക്കാനും നമ്മുടെ പോലീസ് മാമന്മാര് തന്നെയാണ് മുന്നിൽ ഉള്ളത്.

നമ്മുടെ നാളെയ്ക്കായി അവരുടെ ഇന്നിനെ ഉപേക്ഷിക്കുന്നവർ.ഇന്ന് പോലീസ് സ്‌മൃതി ദിനത്തിൽ  ജനങ്ങളുടെ സ്വത്തിനും ജീവനും കാവൽ നിൽക്കുന്ന കേരള പോലീസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.


LATEST NEWS