കിങ്സ് യുണൈറ്റഡിന്റെ ഗംഭീര ഡാന്‍സ് വീഡിയോ പങ്കുവെച്ച് രാജമൗലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിങ്സ് യുണൈറ്റഡിന്റെ ഗംഭീര ഡാന്‍സ് വീഡിയോ പങ്കുവെച്ച് രാജമൗലി

'ഇപ്പോള്‍ കാണുന്ന നൃത്തച്ചുവടുകളെല്ലാം അതിഗംഭീരമാണ്. പക്ഷേ ഇത് അതുക്കും മേലെയാണ്... ഒരു പ്രത്യേക അനുഭൂതിയാണ്. സംവിധായകന്‍ എസ്.എസ്. രാജമൗലി തന്റെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ജിയോ രേ ബാഹുബലി എന്ന പാട്ടിനൊപ്പം കിങ്സ് യുണൈറ്റഡ് എന്ന സംഘത്തിന്റെ ഡാന്‍സ് വീഡിയോയെക്കുറിച്ച് കുറിച്ച് പറഞ്ഞതാണിത്.

ചിത്രത്തിലെ കഥാപാത്രങ്ങളായ കട്ടപ്പയും ബാഹുബലിയുമായി വേഷം കെട്ടി തകര്‍ത്താടുകയായിരുന്നു ഈ സംഘം. വലിയ വേദിയില്‍ കട്ടപ്പയും ബാഹുബലിയുമായി കട്ടയ്ക്ക് നിന്ന് ഇവരുടെ ഡാന്‍സ് കാണുന്നതുതന്നെ ത്രസിപ്പിക്കുന്ന അനുഭവമാണ്. പാട്ടിന്റെ ഊര്‍ജം അതേപടി ഇവര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്

. സുരേഷ് മുകുന്ദ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. കാര്‍ത്തിക് പ്രിയദര്‍ശന്‍ ബാഹുബലിയായും രാജാ ദാസ് കട്ടപ്പയായും വേഷമിട്ടു. കീരവാണിയാണ് ഈ പാട്ടിന് ഈണമിട്ടത്. മനോജ് മുണ്ടാഷിറിന്റേതായിരുന്നു വരികള്‍. ദലേര്‍ മെഹന്ദി, സഞ്ജീവ് ചിമ്മാല്‍ഗി, രമ്യാ ബെഹറ എന്നിവരടങ്ങിയ സംഘമാണ് ഈ പാട്ട് പാടിയത്.