ഒരു രക്തഹാരം ഇങ്ങോട്ടും, ഒരു രക്തഹാരം അങ്ങോട്ടും; കെ കെ ലതികയുടെ മകന്റെ പാർട്ടി കല്യാണം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു രക്തഹാരം ഇങ്ങോട്ടും, ഒരു രക്തഹാരം അങ്ങോട്ടും; കെ കെ ലതികയുടെ മകന്റെ പാർട്ടി കല്യാണം 

മുന്‍ എംഎല്‍എ കെകെ ലതികയുടെ മകന്റെ കല്യാണം കഴിഞ്ഞത് അറിയിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത പോസ്റ്റ് വൈറലാവുകയാണ്. ആദര്‍ശം പറയുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് ലതികയുടെ കുടുംബം പറയാതെ പറയുകയാണ്. താലിപോലെയുള്ള ആര്‍ഭാടം കൂടിയില്ലാതെ നടന്ന വിവാഹത്തില്‍ പരമ്പരാഗത ചടങ്ങുകളൊന്നും തന്നെ ഇല്ലായിരുന്നു. ഇക്കാര്യം ലതിക തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി.' എന്ന കുറിപ്പോടെയാണ് മകന്റെ വിവാഹ വാര്‍ത്ത അവര്‍ പങ്കുവെച്ചത്.

വിവാഹം ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കെട്ടുകാഴ്ചകളായി മാറുന്ന ഇക്കാലത്ത് ചടങ്ങുകളുടെ അകമ്പടിയില്ലാതെയാണ് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും ലതികയുടെയും മകന്‍ ഉണ്ണി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ലതികയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ച് ധാരാളം കമന്‌റുകളും ലഭിച്ചിട്ടുണ്ട്.


LATEST NEWS