വീണ്ടും കുഞ്ഞച്ചനായി മമ്മൂക്ക; .പങ്കുവെച്ച് വിജയ് ബാബു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീണ്ടും കുഞ്ഞച്ചനായി മമ്മൂക്ക; .പങ്കുവെച്ച് വിജയ് ബാബു

കാത്തിരിപ്പിന് വിരാമം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ വരുന്നു. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കോട്ടയം കുഞ്ഞച്ചൻ രണ്ട് എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി വിജയ് ബാബു പറയുന്നു.

‘കോട്ടയം കുഞ്ഞച്ചൻ രണ്ട്’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും മെഗാതാരം മമ്മൂട്ടി തന്നെയാകും കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്ന് വിജയ് ബാബു പറയുന്നു. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


LATEST NEWS