സിനിമാ നടി കൃതി സനോണ്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമാ നടി കൃതി സനോണ്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയി

ബോളിവുഡ്, തെലുങ്ക് സിനിമാ നടിയായ കൃതി സനോണ്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയി!! ആ ഒരു നിമിഷം നടി ആനന്ദകരമാക്കിയത് എങ്ങനെയാണെന്നറിയാമോ.. ആരാധകര്‍ക്കൊപ്പം നന്നായി സമയം ചെലവഴിച്ച് സന്തോഷിച്ചു!!മുംബൈയില്‍ വച്ചാണ് സംഭവം. ലിഫ്റ്റില്‍ കുടുങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചു. ലിഫ്റ്റില്‍ 3ജി കണക്ഷന്‍ ലഭിച്ചത് അത്ഭുതരമാണെന്നും മുംബൈ നഗരത്തില്‍ ഇത് അപൂര്‍വ്വമാണെന്നും നടി പറഞ്ഞു.

അങ്ങനെ നീണ്ട ഒരു മണിക്കൂറിന് ശേഷം നടി പുറത്ത് കടന്നു. ഒരു മണിക്കൂര്‍ നേരം തനിക്കൊപ്പം സമയം ചെലവഴിച്ച ആരാധകര്‍ക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു.

താന്‍ സുരക്ഷിതയാണെന്ന് കൃതി അറിയിച്ചു. മാനേജരെ വിവരം അറിയിച്ചിട്ടുണ്ടെന്നും.. അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണെന്നും കൃതി പറഞ്ഞു
 


LATEST NEWS