കാത്തിരിപ്പിന് അവസാനമായി ഈ.മ.യൗ പ്രേക്ഷകരിലേക്ക് എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കാത്തിരിപ്പിന് അവസാനമായി ഈ.മ.യൗ പ്രേക്ഷകരിലേക്ക് എത്തുന്നു

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ റിലീസ് തിയതി പുറത്ത്. ചിത്രം മെയ് നാലിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

മുമ്പ് രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. കണ്‍ട്രി വൈഡ് റിലീസ് നല്‍കുവാനാണ് റിലീസ് തിയതി മാറ്റിയതെന്നും പ്രിവ്യു ഷോയില്‍ നിന്നും ലഭിച്ച പ്രതീക്ഷയനുസരിച്ച് സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിര്‍മാതാക്കളുടെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും തീരമാനമാണിതെന്നും പല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.

സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങള്‍ ശേഷിപ്പിച്ച സാംസ്‌കാരികമായ അടിമണ്ണില്‍ നിന്നു ഊറിക്കൂടിയതാണ് ‘ഈമയൗ’വിന്റെ സിനിമയുടെ പ്രമേയപരിസരം.

 ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.


LATEST NEWS