“ഒരേ കണ്ണാൽ” ‘ലൂക്ക’യിലെ ഗാനത്തിന് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും റെക്കോർഡ് മുന്നേറ്റം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“ഒരേ കണ്ണാൽ” ‘ലൂക്ക’യിലെ ഗാനത്തിന് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും റെക്കോർഡ് മുന്നേറ്റം

ടൊവീനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ‘ലൂക്ക’യിലെ ഗാനത്തിന് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും റെക്കോർഡ് മുന്നേറ്റം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ ഗാനം മൂന്നു ദിവസങ്ങൾക്കു ശേഷവും ഓന്നാമതായി തുടരുകയാണ്. ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീതം കൊടുത്തിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേറ്റ്, സൂരജ് എസ് കുറുപ്പ് എന്നിവർ ചേർന്നാണ് ആലാപനം. മനു മഞ്ജിത്തിന്റെതാണു വരികൾ.

താടിവച്ച് ഗംഭീര ഗെറ്റപ്പിലാണു ഗാനരംഗങ്ങളിൽ ടൊവീനോ എത്തുന്നത്. അഹാന കൃഷ്ണയാണു ചിത്രത്തിലെ നായിക. നിങ്ങളുടെ ആത്മാവിനെ ഈ സംഗീതവും മനോഹര ദൃശ്യങ്ങളും ഉണർത്തുമെന്ന കുറിപ്പോടെയാണ് ഗാനം അണിയറപ്രവർത്തകർ പങ്കുവച്ചത്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾക്കകം പതിനൊന്ന് ലക്ഷം ആളുകളാണു ഗാനം കണ്ടത്. ‘ടൊവീനോ ഏതു കഥാപാത്രമായാലും സിനിമാപ്രേമികൾ സ്വീകരിക്കും. കാരണം അത്രത്തോളം മലയാളിയുടെ മനസ്സിൽ താങ്കൾ ഇടം നേടിക്കഴിഞ്ഞു’ എന്നാണ് ആരാധകർ പറയുന്നത്.അരുൺ ബോസാണ് ലൂക്ക സംവിധാനം ചെയ്തിരിക്കുന്നത്. മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ഈമാസം 28ന് ‘ലൂക്ക’ തീയറ്ററുകളിലെത്തും


LATEST NEWS