അലിബാഗ് മൊത്തമായും  ഇയാൾ വാങ്ങിയോ ? ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലിബാഗ് മൊത്തമായും  ഇയാൾ വാങ്ങിയോ ? ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍

മുംബൈ: ബോളിവുഡ് താരം ഷാരൂഖാനെ ശകാരിച്ച് മഹാരാഷ്ട്ര എം.എല്‍.സി ജയന്ത് പട്ടേല്‍. പിറന്നാള്‍ ആഘോഷത്തിനായി ഷാരൂഖ് മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയിരുന്നു. നവംബര്‍ രണ്ടിന് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഷാരൂഖ് അലിബാങ്ങിലായിരുന്നു. ആലിയ ഭട്ട്, കത്രീന കൈഫ്, ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് അലിബാങ്ങിലെത്തിയത്.

നിയമസഭാ കൗൺസിൽ അംഗമായ ജയന്ത് പാട്ടീലാണ് നടനുമായി ഉരസിയത്.ബോട്ടിലിരുന്ന് ഷാറൂഖ് ഖാൻ പുകവലിച്ചതാണ് ജയന്ത് പാട്ടീലിനെ ചൊടിപ്പിച്ചത്. ‘‘അലിബാഗ് മൊത്തമായും  ഇയാൾ വാങ്ങിയോ’’ എന്ന് പാട്ടീൽ ചോദിക്കുന്നതും ഇനി ത​ന്‍റെ അനുവാദമില്ലാതെ ഇയാൾക്ക് അലിബാഗിൽ പ്രവേശിക്കാനാകില്ലെന്ന് പാട്ടീൽ പറയുന്നതുമാണ് ദൃശ്യങ്ങളിൽ. ഷാരൂഖിനു  ചുറ്റും ആരാധകർ കൂടിയിരുന്നു. തടസം നീക്കാൻ പൊലീസും മുൻകയ്യെടുത്തില്ല. കാത്തിരിപ്പ് നീണ്ടതോടെ ജയന്തിനു നിയന്ത്രണം വിട്ടു.

 

ഈ സമയത്ത് ജയന്ത് പാട്ടീലും അവിടെയെത്തിയിരുന്നു. അദ്ദേഹം ബോട്ടില്‍ റായിഗാഡിലെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.എന്നാല്‍ ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജയന്ത് പട്ടേലിന് ബോട്ടില്‍ കയറാനായില്ല.


LATEST NEWS