കാത്തിരുന്ന മധുരം തേടിയെത്തി ; ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടി കൃഷ്ണപ്രഭ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാത്തിരുന്ന മധുരം തേടിയെത്തി ; ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടി കൃഷ്ണപ്രഭ


നടിയും നര്‍ത്തകയും അവതാരകയുമൊക്കെയായി മലയാളിക്ക് ഏറെ സുപരിചിതമാണ് കൃഷ്ണപ്രഭയെ. അഭിനയത്തെക്കാളും നൃത്തത്തില്‍ ശ്രദ്ധയൂന്നിയ താരത്തിന് ഒടുവില്‍ കാത്തിരുന്ന മധുരം തേടിയെത്തി. ഭരതനാട്യം കോഴ്‌സില്‍ കൃഷ്ണപ്രഭ ഒന്നാം റാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സിനിമയുടെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ഒരു വര്‍ഷം ബെംഗളൂരുവില്‍ താമസിച്ച് നൃത്തം അഭ്യസിക്കുകയായിരുന്നു കൃഷ്ണപ്രഭ. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണപ്രഭ തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ. തീരം എന്ന ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന് കൃഷ്ണപ്രഭ തയ്യാറാക്കിയ കവര്‍ വേര്‍ഷന് യൂട്യൂബില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.