പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടി; കൂളസ്റ്റ് ഡ്യൂഡ് എവര്‍’ എന്ന് ദുൽഖർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടി; കൂളസ്റ്റ് ഡ്യൂഡ് എവര്‍’ എന്ന് ദുൽഖർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നിരവധി നടന്മാർ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മമ്മൂട്ടിക്കുള്ള ആശംസ അറിയിച്ചു. ആശംസകൾ അറിയച്ചവരുടെ കൂട്ടത്തിൽ മമ്മൂക്കയുടെ മകനും യുവതാരവുമായ ദുൽഖർ സൽമാനും ഉണ്ടായിരുന്നു. 

'നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ മതിയാവില്ല, ആ സ്നേഹം അളക്കാനുമാവില്ല. എക്കാലത്തെയും നിത്യഹരിത യൗവനത്തിന് സന്തോഷകരമായ പിറന്നാളാശംസകള്‍..' മമ്മൂട്ടിയുടെ അറുപത്തിയേഴാം പിറന്നാളിന് ദുല്‍ഖറിന്‍റെ ആശംസാവാചകങ്ങളാണ് ഇത്.

ഇപ്പോഴത്തേതുപോലെ എക്കാലവും ഒരു പ്രചോദനമായി നിലകൊള്ളാനാവട്ടെ എന്നായിരുന്നു പൃഥ്വിരാജിന്‍റെ ആശംസ. ഒപ്പം ഇനിയും മമ്മൂട്ടിക്കൊപ്പം സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പൃഥ്വിരാജ് തന്‍റെ പോസ്റ്റിലൂടെ പ്രകടിപ്പിച്ചു.